Alexis Sanchez became Chile's all-time leading scorer with an early goal in their 1-1 draw against Germany in a clash between the top two in Group B at the Confederations Cup on thursday.
അലക്‌സിസ് സാഞ്ചസിന്റെ റെക്കോര്‍ഡിന്റെ ബലത്തില്‍ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ചിലി ലോകചാമ്പ്യന്‍മാരായ ജര്‍മനിയെ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. സമനില വഴങ്ങേണ്ടി വന്നെങ്കിലും ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള രണ്ട് ടീമും സെമിയില്‍ കടക്കുമെന്നുറപ്പായി. ചിലിക്കുവേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരമെന്ന ബഹുമതി സ്വന്തമാക്കിയ സാഞ്ചസിന്റെ മികവില്‍ല ചിലിയാണ് ആദ്യം ലീഡ് നേടിയത്.